
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു; രണ്ട് മരണം
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.
നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ മൂന്നാമന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും.
Third Eye News Live
0