ബസ് യാത്രക്കാർക്ക് ഇനി മഴയും വെയിലും കൊള്ളേണ്ട ; കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള സൈഡില്‍ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ തീരുമാനമായി

Spread the love

കോട്ടയം: കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള സൈഡില്‍ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ തീരുമാനമായി. മഴയിലും വെയിലിലും കോട്ടയം-എറണാകുളം റോഡില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ദൈനംദിന ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചുവെന്ന് എം.എല്‍.എ മോന്‍സ് ജോസഫ് അറിയിച്ചു.

കൂടാതെ കോട്ടയം-എറണാകുളം റോഡില്‍ വാഹനാപകടത്തില്‍ തകര്‍ന്നുപോയ നമ്ബ്യാകുളം വെയിറ്റിംഗ് ഷെഡ് പുതിക്കി നിർമ്മിക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായും മോന്‍സ് ജോസഫ് അറിയിച്ചു.