play-sharp-fill
വാഗമണ്ണിലെ തൂക്ക് പാലം പൊട്ടിവീണു: വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്; അപകടം നിർദേശം ലംഘിച്ച് ആളുകൾ തിങ്ങിക്കയറിയത്; ഒഴിവായത് വൻ ദുരന്തം

വാഗമണ്ണിലെ തൂക്ക് പാലം പൊട്ടിവീണു: വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്; അപകടം നിർദേശം ലംഘിച്ച് ആളുകൾ തിങ്ങിക്കയറിയത്; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

വാഗമൺ: അധികൃതരുടെ നിർദേശങ്ങളെല്ലാം ലംഘിച്ച് വാഗമണ്ണിലെ നിർമ്മാണത്തിലിരിക്കുന്ന തൂക്ക് പാലത്തിൽ ആളുകൾ തിങ്ങിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഈ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 ലേറെ ആളുകൾക്കാണ് പരിക്കേറ്റത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളി സൺഡേ സ്‌കൂളിൽ നിന്നെത്തിയവരാണ് അപകടത്തിൽ പെട്ടത്. വൈദികനും കന്യാസ്ത്രീകളും സൺഡേ സ്‌കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

25 പേരടങ്ങുന്ന സംഘത്തിലെ 12 പേരാണ് അപകടത്തിൽ പെട്ടത്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്ബിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പരിധിയിൽ അധികം ആളുകൾ റോപ് വേയിൽ കയറിയതാണ് അപകടത്തിന് കാരണമെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. നാല് പേർക്ക് മാത്രം കയറാൻ അനുവാദമുള്ള റോപ്വേയിലേക്ക് 15ലേറപ്പേർ നിർദ്ദേശങ്ങൾ അവഗണിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. വിനോദയാത്രക്കെത്തിയ 30 അംഗ സംഘത്തിലെ 15ലേറെപേരാണ് ഒന്നിച്ച് റോപ്വേയിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് കയർ കൊണ്ട് നിർമ്മിച്ച ഈ തൂക്കുപാലം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുറന്നു കൊടുത്തത്. കോലാഹലമേട്ടിലെ സൂസിയഡ് പോയിന്റിലാണ് അകടമുണ്ടായത്. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
റോപ് വേയുടെ നടത്തിപ്പ് ഡിടിപിസി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. പരിധിയിൽ കൂടുതൽ ആളുകളെ റോപ് വേയിൽ കയറ്റുന്നതിന് നിയമതടസ്സമുണ്ടെന്നിരിക്കെ നിയമവിരുദ്ധമായി കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായത്. അതേസമയം ഒരേ സ്‌കൂളിൽ നിന്ന വന്നവർ ഗ്രൂപ്പായി തന്നെ റോപ് വേയിൽ കയറണമെന്ന് നിർബന്ധം പിടിച്ചതിനാലാണ് അനുമതി നൽകിയതെന്നാണ് അധികൃതരുടെ ന്യായീകരണം
കഴിഞ്ഞയാഴ്ചയാണ് പുതിയതായി തുടങ്ങിയ വിനോദ ഇനങ്ങളുടെ ഉദ്ഘാടനം നടന്നത്.

15 പേർക്ക് പരിക്ക്. അഞ്ചിലധികം പേരുടെ നില ഗുരുതരം. പലരുടെയും കാലിൻറെയും കൈയുടെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഉച്ച് ഒരു മണിയോടെ വാഗമൺ കോലാഹലമേടിന് സമീപത്തെ സാഹസിക വിനോദ സഞ്ചാര മേഖലയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് 30 പേർ റോപ്പ് വേയിൽ ഉണ്ടായിരുന്നു. നിശ്ചയിച്ചതിലും അധികം പേർ റോപ്പ് വേയിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.