
യാത്രയിൽ അത്യാവിശ്യം സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി വൈകേണ്ട ; വാഗമണ്ണിൽ സാഹസികത, കുമരകത്ത് ബോട്ടിംഗ്, റിലാക്സ് ചെയ്യാൻ മാംഗോ മെഡോസ്.. അടിപൊളി പാക്കേജ് ഇതാ..!
കോട്ടയം:യാത്രയിൽ അത്യാവശ്യം സാഹസികത ഇഷ്ടപ്പെടുന്നവരാണോ? എന്നാൽ ഇനിയും വൈകേണ്ട കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ വാഗമൺ യാത്ര തിരഞ്ഞെടുക്കാം. വേനലവധി ആഘോഷമാക്കാൻ ഇതിലും മികച്ചൊരു പാക്കേജ് ഇല്ല. വാഗമൺ മാത്രമല്ല കേട്ടോ, അതിനൊപ്പം കുമരകവും , മാംഗോ മെഡോസുമെല്ലാം പാക്കേജിൽ ആസ്വദിക്കാം. കൂടുതൽ അറിയാം
കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് വാഗമൺ എന്ന ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സാഹസികതയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടേക്ക് ധൈര്യമായി വരാം. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർ ഇവിടുത്ത മൊട്ടക്കൂന്നിൽ സമയം ചെലവഴിക്കാൻ എത്താറുണ്ട്.
സമുദ്രനിരപ്പിൽ നിന്നും 1100 അടി ഉയരത്തിലാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏത് സമയത്തും താരതമ്യേന മികച്ച കാലാവസ്ഥ ഇവിടെ ആസ്വദിക്കാനാകും. മറ്റ് ഹിൽസ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ വാഗമണിൽ വിനോദസഞ്ചാരികളുടെ ‘കൂട്ടയിടി’ കുറവായിരിക്കും. എന്ന് വെച്ച് ഇവിടുത്തെ ചില്ലുപാലത്തിലെ സ്ഥിതി അതല്ല കേട്ടോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തൊക്കയാണ് ഇവിടെ കാണാനുള്ളതെന്ന് ചോദിച്ചാൽ മൊട്ടക്കുന്നാണ് ആദ്യ കാഴ്ച. മുകളിലെത്തിയാൽ മേഘം കൈപ്പിടിയിലുണ്ടെന്ന് തോന്നും. ഇവിടുത്തെ പുൽമേടുകളിൽ ആവോളം സമയം എടുത്ത് വിശ്രമിക്കുാം. വാഗമണിൽ എത്തിയാൽ ഏറ്റവും കൂടുതൽ പോകുന്ന മറ്റിടങ്ങൾ കുരിശുമലയും തങ്ങൾപ്പാറയും മുരുകൻമലയും മർമല വെള്ളച്ചാട്ടവുമാണ്. അഡ്വഞ്ചർ ടൂറിസത്തിനും വാഗമൺ പാരഗ്ലൈഡിങ് നടത്തുന്ന കേരളത്തിലെ ചുരുക്കം ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വാഗമൺ. ഇവിടെ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടക്കാറുണ്ട്.
വാഗമണിലെ അഡ്വഞ്ചർ പാർക്കിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടുത്ത ചില്ല് പാലം തന്നെയാണ് ആളുകളുടെ പ്രിയപ്പെട്ട ഇടം. മലയാളികൾക്ക് അത്ര പരിചിതമല്ല കാന്റിലിവർ മാതൃകയിൽ നിർമിച്ച ഇവിടുത്തെ ചില്ല് പാലം. നാൽപത് അടിയാണ് ഈ പാലത്തിന്റെ നീളം.
150 അടി ഉയരവും. പാലത്തിൽ നിന്ന് നോക്കിയാൽ . മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ചില്ല് പാലത്തെ കൂടാതെ ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ എന്നിവയും സഞ്ചാരികൾക്ക് ആസ്വദിക്കാം.
വാഗമൺ കണ്ടുകഴഞ്ഞാൽ യാത്ര നേരെ കുമരകത്തേക്കാണ്. കോട്ടയം ജില്ലയിലെ വേമ്പനാട്ട് കായലിന്റെ തീരത്തുള്ള മനോഹരമായ സ്ഥലമാണ് കുമരകം. കുമരകത്തെ കായൽ കാഴ്ചകൾ കാണാനും കായൽ രുചികൾ ആസ്വദിക്കാനും വിദേശികളും സ്വദേശികളും ഒരുപോലെ എത്താറുണ്ട്. കുമരകത്തുള്ള പക്ഷി സങ്കേതമാണ് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്ന്.
അതുകഴിഞ്ഞാൽ കുമരകത്തെ കായൽ കാഴ്ചയും. ഹൗസ് ബോട്ടിൽ കറങ്ങി വയറ് നിറയെ മീൻ കറി അടക്കമുള്ള കായൽ സ്പെഷ്യലുകൾ കഴിച്ചാൽ മാത്രം മതി മനസും വയറും നിറയാൻ.
ഇവിടെ കനോയ് റൈഡുകളൊക്കെ ലഭ്യമാണ് കേട്ടോ. ഈ വാഗമൺ-കുമരകം യാത്രക്ക് 4590 രൂപയാണ് ചെലവ് വരുന്നത്. 13 ന് രാത്രി എട്ട് മണിയോടെയായിരിക്കും യാത്ര.
വാഗമണും മാംഗോ മെഡോസും ഒരുമിച്ച് കണ്ടുവരാൻ കഴിയുന്ന മറ്റൊരു പാക്കേജ് കൂടിയുണ്ട് കോഴിക്കോട് നിന്ന്. ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീംപാർക്കാണിത്. കോട്ടയം കടുത്തുരുത്തിയിൽ സ്ഥിതിചെയ്യുന്ന ഈ പാർക്ക് ലോക റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. ഏകദേശം 30 ഏക്കറിലാണ് ഈ പാർക്ക് വ്യാപിച്ച് കടിക്കുന്നത്.
അപൂർവ ഔഷധസസ്യങ്ങൾ, ചെടികൾ മരങ്ങൾ, എന്നിവയുൾപ്പെടെ 4800 ലധികം വൈവിധ്യ സസ്യങ്ങൾ ഇവിടെയുണ്ട്. ചെടികൾ കണ്ട് നടക്കണോ എന്ന് ചോദിച്ചാൽ അതുമാത്രമല്ല, ബോട്ടിങ്, മിനി സൂ, ബട്ടർഫ്ലൈ ഗാർഡൻ എന്നിവയെല്ലാം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9946068832 , 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.