മാലിന്യമൊഴുക്കാൻ പൊളിച്ച മതിൽ പുതുക്കിപ്പണിയണം: കുഴി മൂടണം; നഗരസഭയുടെ ഹിയറിംങിനു ഹാജരാകണം; തീയറ്റർ റോഡിനെ മാലിന്യത്തിൽ മുക്കിയ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനെതിരെ നഗരസഭയുടെ ശക്തമായ നടപടി; തേർഡ് ഐ ബിഗ് ഇംപാട്ക്
സ്വന്തം ലേഖകൻ
കോട്ടയം: വർഷങ്ങളോളമായി നഗരത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രമിച്ചിട്ടും നടക്കാത്ത മാലിന്യം തള്ളലിനെതിരെ ഒറ്റ വാർത്തകൊണ്ട് തേർഡ് ഐയുടെ ശക്തമായ ഇടപെടൽ. തീയറ്റർ റോഡിലേയ്ക്കു മാലിന്യം തള്ളിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനെതിരെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് നഗരസഭ ശക്തമായ നടപടിയെടുത്തത്.
മണ്ണിളക്കിയ കംഫർട്ട് സ്റ്റേഷൻ അധികൃതർ ഈ കുഴി അടിയന്തരമായി മൂടണമെന്നും, മതിലിന്റെ അറ്റകുറ്റപണി നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ അധികൃതർ കംഫർട്ട് സ്റ്റേഷൻ അധികൃതർക്ക് നോട്ടീസ് നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ കരാറുകാരനാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്ക് ഒഴുക്കാൻ നടത്തുന്ന രഹസ്യ നീക്കം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു കൊണ്ടു വന്നത്. മാലിന്യം ഒഴുക്കുന്നതിനായി തീയറ്റർ റോഡിലെ മതിൽ പൊളിച്ച് റോഡിലേയ്ക്കു വഴിയൊരുക്കുകയായിരുന്നു. ഇതിനായി, മതിലിനുള്ളിൽ ഒരാൾ പൊക്കത്തിലുള്ള മണ്ണ് നീക്കം ചെയ്ത് മാലിന്യം ഒഴുക്കാൻ വഴിയൊരുക്കി. ഇതിനു ശേഷം മതിലിലെ കൽക്കെട്ട് നീക്കം ചെയ്ത്, റോഡരികിലെ ഓട പൊളിച്ച ശേഷം ഇവിടേയ്ക്ക് വെള്ളം ഒഴുക്കാൻ വഴി കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നഗസഭ ആരോഗ്യ വിഭാഗം സ്ഥലം പരിശോധിച്ചു. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയിൽ യാഥാർത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാലിന്യം ഒഴുക്കുന്നതിനെതിരെ കംഫർട്ട് സ്റ്റേഷന്റെ കരാറുകാരന് എതിരെ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് അയക്കുകയായിരുന്നു. തുടർന്നാണ് മതിൽ പൊളിച്ചതിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചത്. അടിയന്തരമായി മതിൽ കെട്ടി നൽകണമെന്നും, ഓടയുടെ സ്ലാബ് പുനസ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.