നെഞ്ചത്തൂടെ കയറ്റു സാറേ… അതാ നല്ലത്, ആത്മഹത്യയുടെ വക്കിലാ ഞങ്ങള്‍, പിഴയടക്കാന്‍ നിവൃത്തിയില്ല; ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍; അന്യായമായ പിഴയ്ക്കെതിരെയുള്ള ഷമീറിന്റെ പ്രതിഷേധം വൈറല്‍

നെഞ്ചത്തൂടെ കയറ്റു സാറേ… അതാ നല്ലത്, ആത്മഹത്യയുടെ വക്കിലാ ഞങ്ങള്‍, പിഴയടക്കാന്‍ നിവൃത്തിയില്ല; ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍; അന്യായമായ പിഴയ്ക്കെതിരെയുള്ള ഷമീറിന്റെ പ്രതിഷേധം വൈറല്‍

 

സ്വന്തം ലേഖകന്‍

വൈത്തിരി: വയനാട് വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമം തടഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചായ കൊടുത്തതിന് സെക്ടറല്‍ മജിസ്ട്രേറ്റ് പിഴ ചുമത്തിയതോടെയാണ് ചായക്കടക്കാരന്‍ ഷമീറിന് രോഷം അണപൊട്ടിയത്. ആത്മഹത്യയുടെ വക്കിലാണെന്നും, പിഴ അടയ്ക്കാന്‍ നിവൃത്തിയില്ലെന്നും ഷമീര്‍ പറഞ്ഞു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മുന്നില്‍ കയറി കിടന്ന് നെഞ്ചത്തൂടെ കയറ്റൂ സാറേ… എന്ന് വികാരഭരിതനായി പറഞ്ഞു. അന്യായമായ പിഴയ്ക്കെതിരെയുള്ള പ്രതിഷേധം ഷമീറിന്റെ പ്രതിഷേധത്തില്‍ നാട്ടുകാരും പങ്കുചേര്‍ന്നു.

എത്ര വ്യാപാരികള്‍ മരണപ്പെട്ടു….എത്ര ബിവറേജുകള്‍ക്കെതിരെ നടപടി എടുത്തു? ഇത് സാധാരണക്കാരുടെ പ്രശ്നമാ സാറേ…മനസിലാക്കണം നിങ്ങള്‍..സാധാരണക്കാരന്റെ പിരിച്ചിട്ട്..പൊലീസ് വരട്ടെ പൊലീസ് വരട്ടെ എന്ന് ആവര്‍ത്തിക്കുന്നു. കൂടി നിന്ന നാട്ടുകാര്‍ പ്രശ്നം ഏറ്റെടുക്കുന്നു. ഇവിടെ ചായ കൊടുത്തു എന്ന് പറഞ്ഞ്..പിഴ..തെമമ്മാടിത്തരമല്ലേ എന്ന് ചിലര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ത് കോപ്പിലേ ഉദ്യോഗസ്ഥരാ നിങ്ങള്‍..ഇത്തിരി അധികാരം കിട്ടുമ്‌ബോഴേക്കും ദുരുപയോഗം ചെയ്യല്ലേ..ബിവറേജസില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ ക്യു നില്‍ക്കണുണ്ടല്ലോ….അവിടെ നിങ്ങള്‍ നടപടി എടുക്കുന്നില്ലല്ലോ.സാധാരണക്കാരന് ചായ കുടിക്കാന്‍ സമ്മതമില്ല.

എത്ര റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നു..നിങ്ങള്‍ എന്തുകൊണ്ട് കയറുന്നില്ല.,.പൊലീസിനെ വിളിക്ക് എന്നിട്ട് തീരുമാനിക്കാം,,,,,കോപ്പിലേ ഒരുബോര്‍ഡും വച്ചിട്ട് ഇറങ്ങിക്കോളും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍.
ഫൈന്‍ ഉണ്ടെങ്കില്‍ ഫൈന്‍ എന്ന് പറയും..അല്ലെങ്കില്‍ വാണിങ് എന്ന് പറയാറുണ്ട് എന്ന് സെക്ടറല്‍ മജിസ്ട്രേറ്റ്. എന്ത് വാണിങ് ..ആര്‍ക്ക് വാണിങ്…ഒരു ചായ കുടിക്കുന്നതിനാണോ വാണിങ്…എന്നും ചോദ്യം. ആത്മഹത്യയുടെ വക്കിലാണ് ഇവിടുത്തെ വ്യാപാരികള്‍..എത്ര പേര്‍ മരണപ്പെട്ടു എന്ന് ഷമീര്‍.

ഒടുവില്‍ വാണിങ് ആണ് എന്ന് സെക്്ടറല്‍ മജിസ്ട്രേറ്റ് വ്യക്തമാക്കിയതോടെ ജനക്കൂട്ടം വാഹനം വിട്ടയച്ചു.
പകര്‍ച്ച വ്യാധി നിയമം പൊലീസ് രാജ് ആകുന്നുവെന്ന പരാതികള്‍ വര്‍ധിക്കുകയാണ്. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ചില നടപടികളും വിവാദമാകുന്നു. ഓരോദിവസവും ആയിരക്കണക്കിനു സാധാരണക്കാരായ ആളുകളുടെ പേരിലാണ് ക്വാട്ട തികയ്ക്കാനായി പൊലീസ് കേസും പിഴയും ചുമത്തിക്കൊണ്ടിരിക്കുന്നത്.