സന്നിധാനത്ത് വ്യോമനിരീക്ഷണം: ദ്രുതകർമ്മസേനയും കമാൻഡോ സംഘങ്ങളും എത്തി. യുദ്ധ സമാന അന്തരീക്ഷത്തിൽ ശബരിമല
സ്വന്തം ലേഖകൻ
സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് വ്യോമനിരീക്ഷണം ഏർപ്പെടുത്തി. കനത്ത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമനിരീക്ഷണം. കൂടുതൽ പൊലീസ്, ദ്രുതകർമ്മസേന, കമാൻഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി.
നാവികസേനയുടെ ഹെലികോപ്ടറാണ് വ്യോമനിരീക്ഷണം നടത്തുന്നത്. ശക്തമായ സുരക്ഷാ സന്നാഹങ്ങൾക്കിടെ ഞായറാഴ്ച രാത്രിയിൽ 250 ഓളം പേർ സംഘടിച്ച് പ്രതിഷേധം നടത്തിയത് പൊലീസിനെ ഞെട്ടിച്ചു. സന്നിധാനത്തു നിന്ന് ആദ്യമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സഹാചര്യവും ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0