
വൈദ്യുതവിളക്ക് ഇളക്കിയെടുക്കാന്‍ ശ്രമിച്ച കുരങ്ങന്റെ കൈ ഉള്ളില്‍ക്കുടുങ്ങി. ഒടുവില്‍ വാനരസംഘമെത്തി രക്ഷപ്പെടുത്തി.
സ്വന്തം ലേഖകൻ
വൈദ്യുതവിളക്ക് ഇളക്കിയെടുക്കാന്‍ ശ്രമിച്ച കുരങ്ങന്റെ കൈ ഉള്ളില്‍ക്കുടുങ്ങി. ഒടുവില്‍ വാനരസംഘമെത്തി രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം പെരുമ്ബെട്ടിയില്‍ ആയിരുന്നു സംഭവം. ചുട്ടുമണ്‍ ളാഹയില്‍ ഷാജിയുടെ വീട്ടിലെ ഗേറ്റിന്റെ തൂണില്‍ ഘടിപ്പിച്ചിരുന്ന വൈദ്യുത വിളക്ക് ഇളക്കിമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുരങ്ങന്റെ കൈ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ തൂണിലെ വിളക്ക് പിഴുതെറിഞ്ഞ ശേഷം രണ്ടാം തൂണിലെ ഇളക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിളക്കിന്റെ ചില്ലുകൂടിനുള്ളില്‍ കുരങ്ങന്റെ കൈകുടുങ്ങിയത്. എന്നാല്‍ കുരങ്ങനാകട്ടെ ഇതത്ര കാര്യമായി എടുത്തില്ല. നിസാരമായി കൈ തിരികെ പുറത്തെടുക്കാമെന്ന ധാരണയിലായിരുന്നു കുരങ്ങന്‍. ഇതിനിടയില്‍ വഴിയോരങ്ങളിലൂടെ പോകുന്നവരെ നോക്കി കോക്രി കാണിക്കാനും കുരങ്ങന്‍ മറന്നില്ല.
എന്നാല്‍ സമയങ്ങള്‍ കടന്നുപോയതോടെ കൈ ഊരിയെടുക്കാന്‍ കുരങ്ങന് കഴിഞ്ഞില്ല. സംഗതി വഷളായതോടെ കുരങ്ങന്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് സംഘാംഗങ്ങളെ വിളിച്ചുവരുത്തി.
സമീപ പുരയിടങ്ങളിലെ മരങ്ങളിലും കൈയ്യാലകളിലും നിന്ന് നിരവധി കുരങ്ങന്മാര്‍ പാഞ്ഞെത്തി. കൈ വിളക്കിലകപ്പെട്ട വാനരന്റെ സമീപത്തേക്ക് സംഘത്തലവന്‍ മതിലിലൂടെ ഓടിയെത്തി. പിന്നീട് ഇവര്‍ തമ്മില്‍ എന്തെല്ലാമോ കലപില. ഒടുവില്‍ കുരങ്ങന് സമാധാനമായി. മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാദൗത്യവുമായെത്തിയ കുരങ്ങന്‍ കെണിയില്‍പ്പെട്ട കുരങ്ങന്റെ വാലില്‍ പിടച്ച് താഴേക്ക് ചാടി. അങ്ങനെ ഇരു കുരങ്ങുകളും നിലത്തേക്ക് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കുരങ്ങന്മാരെല്ലാം ശബ്ദമുണ്ടാക്കി മരച്ചില്ലകളിലേക്ക് ഓടി മറയുകയും ചെയ്തു.