പഹൽഗാമിൽ വെടിയേറ്റു മരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റ്.

Spread the love

കുടയംപടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ്

video
play-sharp-fill

പിടഞ്ഞു വീണ് മരിച്ച നിരപരാധികളായ സഹോദരങ്ങൾക്ക് ആദര സൂചകമായി കുടയംപടി വ്യാപാരി വ്യവസായി ഓഫീസിൻ്റെ മുന്നിലുള്ള കൊടിമര ചുവട്ടിൽ ശ്രദ്ധാഞജലി നടത്തി.

പ്രസ്തുത ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് ബേബി കുടയംപടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബിതാ പ്രേംജി പുഷ്പാഞജലി അർപ്പിച്ച് മെഴുകുതിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. യൂണീറ്റ്

ജനറൽ സെക്രട്ടറി ജോണി എൻ. സ്വാഗതം ആശംസിക്കുകയും, ജില്ലാ എക്സിക്യുട്ടീവ് അംഗം

സനൽകുമാർ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. പരിപാടിയിൽ യൂണീറ്റ് എക്സികുട്ടീവ്

അംഗങ്ങളും, കമ്മറ്റി മെമ്പർമാരും പങ്കെടുത്തു. ട്രഷറാർ ജിമോധ് ചന്ദ്രൻ കൃതഞത പറഞ്ഞു.