
സ്വന്തം ലേഖിക
തിരുവനന്തപുരം: കാട്ടാക്കടയില്‍ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു.
വിനീത്, കിരണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ് പി ഡി ശില്‍പ്പയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃതമായി ടൈല്‍സ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ട് പേരും നേരത്തെ സസ്പെൻഷനിലായിരുന്നു. കാട്ടാക്കടയില്‍ പണത്തിന് വേണ്ടി വ്യാപാരിയായ മുജീബിനെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരും സുഹൃത്തും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനം പൂട്ടി കാറില്‍ പോവുകയായിരുന്ന മുജീബിനെ പൊലീസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞ് ബന്ദിയാക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ കയറി പൊലീസ് യൂണിഫോമിട്ടവര്‍ വിലങ്ങ് വച്ച് മുജീവിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു.
മുജീബ് ബഹളം വച്ചപ്പോഴാണ് പൊലീസ് വേഷധാരികള്‍ കാറില്‍ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി.
ആദ്യഘട്ടത്തില്‍ പൊലീസിന് പ്രതികള്‍ വന്ന സിസിടിവി മാത്രമാണ് കിട്ടിയത്. വാഹന നമ്പറും വ്യജമായിരുന്നു. സംഭവത്തിന് മുമ്ബുള്ള ദിവസങ്ങള്‍ നോക്കിയപ്പോള്‍ അതേ കാര്‍ മുജീബിനെ നിരീക്ഷിക്കുന്നത് കാട്ടക്കട്ട പൊലീസ് ശ്രദ്ധിച്ചു. ഈ വാഹനം പൊലിസുകാരാനായ കിരണിന്റേതായിരുന്നു.