കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധം; വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്ത് വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്തു വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി.

നൂറോളം യുവ വ്യാപാരികൾ പങ്കെടുത്ത പ്രകടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജന. സെക്രട്ടറി എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്യ്തു.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനദ്രോഹപരമായ ബഡ്ജറ്റിനെതിരെ ഇത് ഒരു സൂചന സമരം മാത്രമാണെന്നും കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജിന്റു കുര്യൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.


യൂത്തു വിംഗ് ജില്ല ജനറൽ സെക്രട്ടറി റൗഫ്, വൈസ് പ്രസിഡൻ്റുമാരായ രതീഷ് കിഴക്കേപ്പറമ്പിൽ , അരുൺ മാർക്കോസ് മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.