വ്യാജ രജിസ്ട്രേഷൻ നമ്പരുള്ള കാറുമായി തൃശൂർ സ്വദേശികള്‍ വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി: കഞ്ചാവ് കേസിൽ പ്രതികളായ ശശികുമാർ (55), അനന്തു ബാബു(28) എന്നിവരാണ് പിടിയിലായത്.

Spread the love

തിരുവനന്തപുരം: വ്യാജ രജിസ്ട്രേഷൻ നമ്പരുള്ള കാറുമായി തൃശൂർ സ്വദേശികള്‍ വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി. തൃശൂർ സ്വദേശികളായ ശശികുമാർ (55), അനന്തു ബാബു(28) എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെ ഉച്ചക്കടയില്‍ വച്ച്‌ സംശയാസ്പദമായി തോന്നിയ ഇവരുടെ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് വ്യാജ രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയത്.

തൃശൂരില്‍ നിന്നെത്തിയതാണെന്ന് ഇവർ പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്കെതിരെ പാലാരിവട്ടം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ കഞ്ചാവ് വില്പനയ്ക്ക് കേസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളതായി പൊലീസ് പറഞ്ഞു. വ്യാജരേഖ ചമച്ചതിന് ഇവർക്കെതിരെ കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭ്യമാകൂ.
: