വ്യാജ പനീർ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച കടയുടമ അറസ്റ്റിൽ: ഒരു ദിവസത്തെ വരുമാനം 1.40 ലക്ഷം: കാൻസറിനു വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചേർക്കുന്നു

Spread the love

ഗോരഖ്പൂർ : വ്യാജ പനീർ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച മുഹമ്മദ് ഖാലിദ് അറസ്റ്റില്‍ . ഗോരഖ് പൂരിലെ ഖാലിദിന്റെ ചീസ് ഫാക്ടറിയില്‍ പ്രതിദിനം ഏകദേശം 40 ക്വിന്റല്‍ പനീർ ഉത്പാദിപ്പിച്ചിരുന്നു.

യഥാർത്ഥ പനീറിനേക്കാള്‍ കൂടുതല്‍ വെളുത്തതായിരുന്നു ഈ വ്യാജ പനീർ . ഇത് തയ്യാറാക്കാൻ പാല്‍പ്പൊടി, ഡിറ്റർജന്റ് , വൈറ്റനർ, സാക്കറിൻ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളാണ് ഖാലിദ് ഉപയോഗിച്ചിരുന്നത് .

ചെറിയ സംശയം പോലും ഉണ്ടാകാതിരിക്കാൻ, 25 ലിറ്റർ യഥാർത്ഥ പാലും അതില്‍ കലർത്തി.
കാൻസറിനു വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചേർക്കുന്നതു കൊണ്ട് തന്നെ ഒരിക്കല്‍ പോലും തന്റെ കമ്പനിയില്‍ നിർമ്മിക്കുന്ന പനീർ ഖാലിദോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിരുന്നില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിലോയ്‌ക്ക് 160 രൂപ നിരക്കില്‍ ചീസ് വിറ്റിരുന്ന ഖാലിദിന് ഒരു ദിവസത്തെ വരുമാനം ഏകദേശം 1.40 ലക്ഷം രൂപയായിരുന്നു.ചീസ് നിർമ്മാണ യന്ത്രം ഒരു

മുറിയില്‍ പൂട്ടിയിട്ടാണ് ഉദ്യോഗസ്ഥർ ഫാക്ടറി സീല്‍ ചെയ്തത്. അന്വേഷണം തുടരുമെന്നും മറ്റ് നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ സുധീർ കുമാർ സിംഗ് പറഞ്ഞു.