
ബത്തേരി: പുത്തൻകുന്നിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടിൽ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടിൽ ചെയ്തിരുന്ന വീട്ടിൽ സുരക്ഷയ്ക്കായി നിരവധി നായ്ക്കളെ ഇയാൾ വളർത്തിയിരുന്നു.
എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
70 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ
അതേ സമയം, കണ്ണൂർ പാടിയോട്ട്ചാലിൽ എഴുപത് കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പാടിയോട്ട്ചാൽ സ്വദേശി ലക്ഷ്മണനാണ് പിടിയിലായത്. വിൽപനയ്ക്ക് വേണ്ടി സ്കൂട്ടറിൽ കടത്തുകയായിരുന്ന 70 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.