play-sharp-fill
കറുകച്ചാലിൽ വീടിനുള്ളിൽ കുക്കർ വച്ച് ചാരായംവാറ്റ്: ഒന്നര ലിറ്റർ ചാരായവുമായി നാലു പേർ പിടിയിൽ; പിടികൂടിയത് വാകത്താനം പൊലീസ്

കറുകച്ചാലിൽ വീടിനുള്ളിൽ കുക്കർ വച്ച് ചാരായംവാറ്റ്: ഒന്നര ലിറ്റർ ചാരായവുമായി നാലു പേർ പിടിയിൽ; പിടികൂടിയത് വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിൽ വീടിനുള്ളിൽ വച്ച് കുക്കർ ഉപയോഗിച്ച് ചാരായം വാറ്റിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര ലിറ്റർ ചാരായവും കുക്കറും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് പരിയാരം വലിയ വീട്ടിൽ ജെയിംസ് ഫിലിപ്പിന്റെ മകൻ ടോണി പോത്തൻ ജെയിംസ് (34), പുതുപ്പള്ളി കുറ്റിയ്ക്കൽ വീട്ടിൽ കെ.ഇ ചാക്കോയുടെ മകൻ മജോൺ ജേക്കബ് (48), തോട്ടയ്ക്കാട് പുതുപ്പള്‌ലി പട്ടംപറമ്പിൽ വീട്ടിൽ പി.അനൂപ് (35), പുതുപ്പള്ളി വെട്ടത്തുകവല പുളിവേലി പറമ്പിൽ വീട്ടിൽ പി.ജെ എബ്രഹാം (42) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പ്രതികൾ വീട്ടിൽ വച്ച് ചാരായം വാറ്റുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തിയത്. തുടർന്നാണ് വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

നാലു പ്രതികളെയും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കും.