കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും പിടികൂടിയത് 18,000 ലിറ്റർ വ്യാജ ഡീസൽ; കണ്ടെത്തിയത് ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിൽ സൂക്ഷിച്ച നിലയിൽ; രഹസ്യവിരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്

Spread the love

കോഴിക്കോട്:  കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടിയതായി പൊലീസ്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോഡൗണിൽ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group