play-sharp-fill
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു കേന്ദ്രമന്ത്രി വി.മുരളീധരൻ ;  ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമെന്ന് വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു കേന്ദ്രമന്ത്രി വി.മുരളീധരൻ ; ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമെന്ന് വിമർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിമർശിച്ചു കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി നടത്തുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പാർലമെന്റ് പാസ്സാക്കി, ഇന്ത്യൻ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിക്ക് രാഷ്ട്രപതി ഒപ്പിട്ട ഒരു നിയമത്തിൽ എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ അതിന്റേതായ രീതികളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകവാദികളുടെ ഭാവമാണ്. പിണറായി വിജയനുമായി കൈകോർത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തെരുവിൽ നിന്ന് ബഹളം വെക്കുകയാണ്. അവർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയാണെന്നും മുരളീധരൻ ആരോപിച്ചു.

രാജ്യത്ത് വലിയ കുപ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമത്തോട് അഭിപ്രായ വ്യത്യാസമുള്ളവരുണ്ടാകും. അതിനെതിരെ ശബ്ദമുയർത്താം അതിന് ചില പരിമിതികളുണ്ട്. പൊതുസമൂഹം ശബ്ദമുയർത്തുമ്പോൾ ജനാധിപത്യത്തിൽ അത് സമാധാനപരമായിട്ടുള്ള ശബ്ദമുയർത്തലായിരിക്കണം മുരളീധരൻ കൂട്ടിച്ചേർത്തു.