ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ഇത്തവണയും ശേഖരിച്ച് വീട് നിർമ്മാണത്തിന് നൽകും; ആര്യയുടെ മാതൃക പിന്തുടരാൻ വി വി രാജേഷ്

Spread the love

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ഇത്തവണയും ശേഖരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്.വീട് നിർമാണത്തിന് ഉപയോഗിക്കുമെന്നാണ് മേയർ അറിയിച്ചത്. അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുട്ടിയ്ക്കുകയാണ് പിണറായി സർക്കാരെന്ന് ആരോപിച്ച്‌ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ കുടം തലയില്‍ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തിയിരുന്നു.

video
play-sharp-fill

ചുടുകല്ല് മുൻ വർഷങ്ങളിലേതു പോലെ ചെയ്യാനാണ് തീരുമാനം. അതിന് എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട്. ചുടുകല്ല് ശേഖരിച്ച്‌ വീട് നിർമാണത്തിന് നല്‍കും. ചുടുകല്ല് ആവശ്യപ്പെട്ട് കത്തുകള്‍ ലഭിക്കുന്നുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ട് പല പദ്ധതികളിലും വീട് നിർമാണം നടക്കുന്നുണ്ട്. അതില്‍ ഈ കല്ലുകള്‍ ഉപയോഗിക്കും. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം കല്ലാണ് കഴിഞ്ഞ വർഷം കൊടുത്തത്. ഇത്തവണയും അതുപോലെ കൊടുക്കുമെന്നും വി വി രാജേഷ് അറിയിച്ചു.