ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി; മേയർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച്  മേയർ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച്  കോൺ​ഗ്രസ്

ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി; മേയർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണമെന്ന് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സഖാക്കൾക്കു ജോലി നൽകാൻ വേണ്ടിയുള്ള കത്ത് നഗ്നമായ നിയമലംഘനമാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഇടതുഭരണം ഇടതുപക്ഷക്കാർക്കു വേണ്ടിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണു നിയമനമെന്നും സുധാകരൻ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ യുവജനങ്ങൾക്കും പൊതുസമൂഹത്തിനും പൊള്ളുന്ന തോന്ന്യാസമാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്തെന്നു ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യയെ മേയർ സ്ഥാനത്തുനിന്ന് ഒരു നിമിഷംപോലും വൈകാതെ പുറത്താക്കണം. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് മേയർ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്.

ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണം.’’– ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാനാണു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു പരസ്യമായത്.