വി എസ് ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം; മന്ത്രി മുഹമ്മദ് റിയാസ്

Spread the love

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സഖാവ് വി എസ് അച്യുതാനന്ദന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഒട്ടേറെ പോരാട്ടങ്ങള്‍ നയിക്കുകയും ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഭവിച്ച് ഭീകര മര്‍ദനമേല്‍ക്കേണ്ടിവരികയും ചെയ്ത നേതാവാണ് അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

സിപിഐഎം രൂപീകരിച്ച ശേഷം പാര്‍ട്ടി സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സഖാവ് പ്രതിപക്ഷ നേതാവായിരിക്കെ ഒട്ടേറെ അഴിമതികള്‍ പുറത്തുകൊണ്ടുവരികയും അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയായിരിക്കെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നമുക്ക് മുന്നില്‍ മായാതെ കിടക്കുന്നുണ്ടെന്നും അതിനാല്‍ ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വി എസെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.