വിഎസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു;ആരോ​ഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബോർഡ് രാവിലെ ചേരും

Spread the love

തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ്.

video
play-sharp-fill

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.