വി.എസ്. എക്കാലവും സ്മരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രതീകം : ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം :കേരള
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴും, സി.പിഎം ൻ്റെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദൻ എന്ന് ഫ്രാൻസിസ് ജോർജ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

video
play-sharp-fill

കമ്മ്യൂണിറ്റ് ആശയങ്ങളും ആദർശങ്ങളും ചോർന്ന് പോകാതെ ജീവിതാവസാനം വരെ കാത്ത് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനം,
പരിസ്ഥിതി സംരക്ഷണം, ലിംഗ സമത്വം എന്നിവയിൽ വിട്ട് വീഴ്ചയില്ലാതെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യയ ശാസ്ത്ര നിലപാടുകളിൽ വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ച വി.എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതീകമായിരുന്നു എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു