നിർഭയമായി വെല്ലുവിളികൾ നേരിട്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളത്; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അദ്ധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണ്;ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

Spread the love

 

രാജ്ഭവൻ (ഗോവ ) : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അനുശോചിച്ചു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അദ്ധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണ്. താൻ വിശ്വസിക്കുന്ന തത്വശാസ്ത്രത്തിൽ അത് നടപ്പിൽ വരുത്താനുള്ള ദുഷ്‌കരമായ ശ്രമത്തിനിടയിൽ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഏടുകൾ നിഷ്‌കാമ കർമ്മയോഗിയെ പോലെ നെഞ്ചിലേറ്റി നടന്ന ചരിത്രമാണ് അച്യുതാനന്ദനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ പ്രസ്ഥാനത്തെ നിരോധിക്കുകയും കരിനിയമങ്ങൾ ഉപയോഗപ്പെടുത്തി കൽതുറങ്കിലടക്കുകയും ഒക്കെ ചെയ്ത കാലഘട്ടത്തിൽ നിർഭയമായി വെല്ലുവിളികൾ നേരിട്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. അങ്ങോട്ടു കൊടുക്കുന്നവരുടെ രാഷ്ട്രീയവും ഇങ്ങോട്ടു കണക്ക് പറഞ്ഞ് എടുക്കുന്നവരുടെ രാഷ്ട്രീയവും തമ്മിലുള്ള ശീത സമരത്തിൽ അച്യുതാനന്ദൻ ആദ്യം പറഞ്ഞവരുടെ പക്ഷത്തായിരുന്നു.

എപ്പോഴുംഅദ്ദേഹത്തിന്റെ രാഷ്ട്രീയ ആദർശങ്ങളെ എതിർക്കുന്ന ഒരാളാണ് ഞാനെങ്കിലും അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതത്തിനും സമർപ്പണത്തിനും മുന്നിൽ നമ്രശിരസ്‌ക്കനാവാൻ ഞാൻ എന്നും തയ്യാറായിരുന്നുവെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group