
യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ തേടിയത് തീക്കളി : വി.എസ്
സ്വന്തംലേഖകൻ
കോട്ടയം : ബിജെപിയുടെ അതേ വര്‍ഗീയ രാഷ്ട്രീയമാണ് കോണ്‍ഗ്രസും കളിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ യുടെ പിന്തുണ തേടിയത് തീക്കളിയാണെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ യുഡിഎഫിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലൊരു സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട്ടമായി നേതാക്കളെത്തുകയാണ്. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സമൂഹം ഒന്നിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
Third Eye News Live
0