video
play-sharp-fill
സത്യത്തിന്റെ വഴിയിൽ ഇരുട്ട് വീണതായി സംശയിക്കേണ്ടിയിരിക്കുന്നു ; സി.ഐ നവാസിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടോ..?

സത്യത്തിന്റെ വഴിയിൽ ഇരുട്ട് വീണതായി സംശയിക്കേണ്ടിയിരിക്കുന്നു ; സി.ഐ നവാസിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടോ..?

സ്വന്തം ലേഖകൻ

ആലുവ: ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എസ്. നവാസിനെ സസ്‌പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കേസുകളുടെ എണ്ണവും സ്റ്റേഷൻ അതിർത്തിയിലെ ക്രിമിനൽ സാന്നിദ്ധ്യവുമെല്ലാം കണക്കിലെടുത്ത് സ്ഥലംമാറ്റം ചോദിച്ചുവാങ്ങുന്ന ഏമാന്മാർ ഉണ്ടായിരുന്ന ആലുവ സ്‌റ്റേഷനിലേക്ക് ധൈര്യപൂർവ്വം കടന്നുവന്ന ഉദ്യോഗസ്ഥനായിരുന്നു വി.എസ്. നവാസ് എന്നാണ് അദ്ദേഹത്തെ വളരെ അടുത്തറിയുന്നവർ പറയുന്നത്. അദ്ദേഹം ഒരു വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല മലയാളികൾ.

വി.എസ്.നവാസിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥ ാനത്തിന്റെ വിവിധ കോണുകളിൽ നിന്നും യോജിപ്പുകകളും വിയോജിപ്പുകളും ഉയരുമ്പോൾ വികാരഭരിതമായ കുറിപ്പുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. ആലുവ സ്‌റ്റേഷനിൽ ഉണ്ടായിരുന്ന കാലത്തെ അദ്ദേഹം കുറിപ്പിലൂടെ ഓർത്തെടുത്തു. ആലുവയോട് വളരെയധികം നന്ദി ഉണ്ടെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എസ്.നവാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

നന്ദി ആലുവാ…
നന്ദി…..
നീ തന്ന നന്മകൾക്കെല്ലാം നന്ദി…..

എഴുപത് ദിനരാത്രങ്ങൾ ഞാനവിടെയുണ്ടായിരുന്നു തികച്ചും ആലുവാക്കാരനായി ……

ആലുവയിലെ സൂര്യചന്ദ്രൻമാരെക്കണ്ട് …..
ആലുവയിലെ വായു ശ്വസിച്ച് ആലുവയിലെ വെള്ളം കുടിച്ച് ആലുവയിലെ
ഭക്ഷണം കഴിച്ച്
ആലുവപ്പുഴയുടെ തീരത്ത് ഞാനുമുണ്ടായിരുന്നു …

നന്ദി ആലുവാ …
നീ തന്ന നൻമകൾക്കെല്ലാം നന്ദി മറക്കില്ലൊരിക്കലും …..

ഒൻപതാം തീയതി വൈകിട്ട് രണ്ട് ആസാമി പെൺകുട്ടികൾ എന്നെ കാണാൻ വന്നിരുന്നു
നീതി തേടി……

പലയിടത്തും ഓടിനടന്ന് അവരുടെ കാര്യങ്ങൾ ശരിയാക്കിക്കഴിഞ്ഞപ്പോൾ രാത്രി ഒന്നര മണി

പിറ്റെ ദിവസം ഉണരാൻ അല്പം വൈകി രാവിലെ 7.15

എന്നിരുന്നാലും എന്നത്തെയും പോലെ അന്നും സ്റ്റേഷനിലെത്തി
ഓടിനടന്ന് കാര്യങ്ങൾ ചെയ്തു

മരണവീട്ടിലും ഓടിച്ചെന്നു നടപടികൾക്ക് നേതൃത്വം കൊടുത്തു…..

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ആറ് ഒരു മണിക്കു മുൻപായി ബന്ധുക്കളുടെ കൈകളിലെത്തിച്ചു

അന്ന് വൈകിട്ട് ആസാമി പെൺകുട്ടികൾ തിരികെ പോയെന്ന് ഉറപ്പു വരുത്തി…..

രണ്ടര പതിറ്റാണ്ട് കാലം ഞാൻ കാത്തു സൂക്ഷിച്ച നിധിയാണ് പതിനൊന്നാം തീയതി ….

സഹപ്രവർത്തകരുടെ നനഞ്ഞ മിഴികളുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് ഞാൻ നടന്നു നീങ്ങിയത് ഉറച്ച കാൽവെയ്‌പ്പോടെയാണ് ഉയർത്തിപ്പിടിച്ച ശിരസ്സോടെയാണ് ചിരിക്കുന്ന മുഖത്തോടെയാണ്

ആലുവാക്കരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

ക്രിമിനൽസും നിയമലംഘകരും എന്നെ ഭയപ്പെടുന്നത് സ്വാഭാവികം…

അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ് എനിക്കിങ്ങനെയൊക്കെയേ ആകാൻ കഴിയൂ

ന്യൂസ് പൂർണ്ണമായും സത്യമണോയെന്ന് വെരിഫൈ ചെയ്തില്ലെന്ന് പത്രക്കാരന്റെ കുറ്റസമ്മതം

സാറിനെ ഉദ്ദേശിച്ചല്ല ചെയ്തതെന്ന വിഷമം പറച്ചിലും

ഞാൻ സത്യത്തിന്റെ വഴിയെ നടന്നപ്പോൾ അവിടെയൊക്കെ നല്ല വെളിച്ചമുണ്ടായിരുന്നു

പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളർന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്

ഈ നിമിഷം
സത്യത്തിന്റെ വഴിയിലെവിടെയോ ആരൊക്കെയോ ഇരുട്ടു വിതച്ച പോലെ….

എങ്കിലും ഞാൻ നടന്നു മുന്നേറും ഉറച്ച കാൽവെയ്‌പ്പോടെ

പറ്റാതെ വന്നാൽ എന്തു ചെയ്യണമെന്ന് എനിക്കു വ്യക്തമായ ധാരണയുണ്ട്…?

രണ്ടു ദിവസങ്ങളായി നന്നായുറങ്ങുന്നു….

ഇപ്പോൾ ആസാമിപ്പെൺകുട്ടികൾ വീട്ടിലെത്തിയിട്ടുണ്ടാവും….

വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളാണ് ഓർമയിലോടിയെത്തുന്നത്

നീ വിധിക്കുമ്പോൾ നീതിപൂർവ്വം വിധിക്കുക അല്ലെങ്കിൽ നീ വിധിക്കപ്പെടുമ്പോൾ……

എല്ലാവർക്കും നന്മ വരട്ടെ…

വി.എസ്.നവാസ്‌