അപകടനില തരണം ചെയ്ത് അച്ഛൻ തിരിച്ചു വരും; മരുന്നുകളോട് പ്രതികരിക്കുന്നു; വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് മകൻ

Spread the love

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹത്തിന്റെ മകൻ അരുൺ കുമാർ.

മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അച്ഛൻ അപകടനില തരണം ചെയ്ത് തിരിച്ചു വരും തീർച്ച’’ അരുൺ കുമാർ‌ ഫെയ്സ്ബുക്കിൽ കുറിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന്, ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചു. തുടർന്ന് എംആർഐ സ്കാൻ നടത്തിയെന്നും ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു