വി എസിന്റെ സംസ്ക്കാരം ബുധനാഴ്ച ആലപ്പുഴയിൽ ; മൃതദേഹം ഇന്ന് എ കെ ജി സെൻ്ററിലും തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും ; നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് ഉച്ചയോടെ റോഡ് മാർഗ്ഗം ആലപ്പുഴയിലേക്ക്

Spread the love

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും.

നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ റോഡ് മാർഗ്ഗം ആലപ്പുഴക്ക് കൊണ്ടുപോകും.

നാളെ രാത്രി അദ്ദേഹത്തിൻ്റെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷം സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കുടുംബവും പാർട്ടി നേതാക്കളും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group