
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മകൻ വി. എ. അരുണ്‍കുമാർ അറിയിച്ചു. ഇക്കാര്യം സി.പി.എം നേതൃത്വവുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
വി. എസിന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിൽ കുടുംബം ഏറെ സന്തോഷത്തിലാണെന്ന് അരുണ്‍കുമാർ പറഞ്ഞു. അച്യുതാനന്ദന്റെ ജീവിതവും സംഭാവനകളും കൂടുതൽ ആളുകൾ അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളെയും കുടുംബം സന്തോഷത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ അന്തിമ നിലപാട് പ്രഖ്യാപിക്കുകയുള്ളുവെന്നും അരുണ്‍കുമാർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


