വിഎസ് സ്മരണ പ്രതിമയിലും ഫണ്ടിലും ഒതുങ്ങരുത്; വിജ്ഞാനവും, വിപ്ലവ വീര്യവും പകരുന്ന വിപുലമായ ക്യാമ്പസ് വേണം: ഫേസ്ബുക്ക് കുറിപ്പുമായി മകൻ അരുണ്‍ കുമാർ

Spread the love

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി വിപുലമായ ഒരു ക്യാമ്പസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തി മകൻ അരുണ്‍ കുമാർ. വിഎസ് എന്ന പോരാളിക്ക് നല്‍കേണ്ട ആദരം വെറും ഫണ്ട് അനുവദിക്കലിലോ ഒരു പ്രതിമയിലോ ഒതുങ്ങേണ്ടതല്ലെന്നും, വിജ്ഞാനവും വിപ്ലവ വീര്യവും പകരുന്ന ഒരു സമഗ്ര ക്യാമ്പസ് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ബജറ്റില്‍ ഇതിനായി തുക അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ കുമാർ വ്യക്തമാക്കി. എന്നാല്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളേക്കാള്‍, ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ കർമ്മപദ്ധതികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അരുണ്‍ കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group