video
play-sharp-fill

വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷാഘാതമെന്ന് റിപ്പോർട്ട്

വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷാഘാതമെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.

പനിയായിരുന്ന വിഎസിന് ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവും അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ സന്ദര്‍ശിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് പതിവായി ചികിത്സയ്‌ക്കെത്തുന്നത് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group