video
play-sharp-fill

വിഎസില്ലാത്ത ആദ്യ സമ്മേളനം ;  സിപിഎം സംസ്ഥാന സമ്മേളനത്തെക്കുറിച്ച്‌ കുറിപ്പുമായി വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍

വിഎസില്ലാത്ത ആദ്യ സമ്മേളനം ; സിപിഎം സംസ്ഥാന സമ്മേളനത്തെക്കുറിച്ച്‌ കുറിപ്പുമായി വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍

Spread the love


സ്വന്തം ലേഖിക

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമായി .എന്നാൽ , സംസ്ഥാന സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. അച്ഛന്‍ പങ്കെടുക്കാത്ത സി.പി.എമ്മിന്റെ ആദ്യസമ്മേളനമാണ് ഇത്തവണത്തേതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി.എസിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേനമാണ് എറണാകുളത്ത് നടക്കുന്നത്. മുന്‍കാല സമ്മേളനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായിരുന്നു വിഎസ്.

വി എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.