വി.എസിന്റെ ആരോഗ്യ നിലയിൽ പുരോഗതി: വിദഗ്ധ ചികിത്സയ്ക്കായി ശ്രീ ചിത്രയിലേയ്ക്ക് മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. എന്നാൽ , കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വി.എസിനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ , ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട്. അത് കൊണ്ട് ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റുകയാണെന്ന് എസ്.യു.ടി റോയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
Third Eye News Live
0