എന്നെ അനുകരിക്കുന്നതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം; അതെനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു; വി എസിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മനോജ്‌ ഗിന്നസ്

Spread the love

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച്‌ നടനും മിമിക്രി താരവുമായ മനോജ് ഗിന്നസ്. വി എസിനൊപ്പമുള്ള ഓർമകളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. മനോജ്  വി എസിനെ അനുകരിച്ചുകൊണ്ട് ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തിരുന്നു.

video
play-sharp-fill

ഒരിക്കല്‍ വി എസിനെ നേരിട്ടുകാണുകയും മനോജിനോട് വിഎസ് തന്നെ അനുകരിച്ചത് വളരെ നന്നായിരുന്നു എന്ന് പറയുകയും ചെയ്തിരുന്നു.  മാത്രമല്ല തന്നെ അനുകരിച്ചാല്‍ എത്ര പൈസ കിട്ടുമെന്നും വി എസ് തമാശയോടെ ചോദിച്ചു. ഇക്കാര്യമാണ് മനോജ്‌ തന്റെ  ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. വി എസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ സഖാവിനു വിട…

സിനിമാലയില്‍ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികള്‍ അതേറ്റുവാങ്ങി… ഒരിക്കല്‍ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു “എന്നെ അനുകരിക്കുന്നതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്.അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്.

പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു”എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്.ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്.” അപ്പോള്‍ എനിക്കത്രയേ വിലയൊള്ളോ “എന്ന് പറഞ്ഞു ചിരിച്ചു.

ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരില്‍ കുതിർന്ന ആദരാഞ്ജലികള്‍.