വിഎസിന്റെ അന്ത്യവിശ്രമം ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ; പ്രിയ സുഹൃത്ത് ടിവി തോമസിനു അരികെ

Spread the love

അന്തരിച്ച മുന്‍ മുഖ്യമന്ത്രി   വിഎസ്.അച്യുതാനന്ദന്‍ അന്ത്യവിശ്രമം ആലപ്പുഴ വലിയ ചുടുകാട്ടിൽ. പ്രിയ സുഹൃത്ത് ടിവി തോമസിനു അരികെ. സംസ്കാരം വൈകിട്ട് മൂന്നിന്  നടത്താനാണ് തീരുമാനമെങ്കിലും പ്രിയസഖാവിനെ കാണാനുള്ള ജനസാഗരത്തിന്റെ ഒഴുക്ക് കൂടുന്നതിനാൽ സമയം നീണ്ടേക്കാം.

വിലാപയാത്ര  ആലപ്പുഴയിലെ വീട്ടില്‍ എത്തിയാൽ  വീട്ടില്‍ അരമണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. അതിനുശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.

കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും അവസാന പൊതുദര്‍ശനം. അവിടെ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. വലിയ ചുടുകാട്ടില്‍ വി.എസിന്റെ സംസ്‌കാരത്തിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പുന്നപ്ര – വയലാര്‍ സമരത്തില്‍ വി.എസിനൊപ്പം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസിനെ സംസ്‌കരിച്ചിരിക്കുന്നതും വലിയ ചുടുകാട്ടിലാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group