വിഎസിന്‍റെ ഓർമ്മകളിൽ പ്രവാസലോകം; വ്യവസായ പ്രമുഖരും പ്രവാസി സംഘടനകളും അനുശോചിച്ചു

Spread the love

ദുബൈ: കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഓര്‍മ്മകളില്‍ പ്രവാസ ലോകവും. വിഎസിന്‍റെ നിര്യാണത്തില്‍ യുഎഇയിലെ വ്യവസായ-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

‘വിഎസുമായി വളരെ അടുത്ത സ്നേഹബന്ധം’- എംഎ യൂസഫലി

വിഎസിന്‍റെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് യൂസഫലി പറഞ്ഞു. വിഎസുമായി വളരെ അടുത്ത സ്നേഹബന്ധം താൻ വെച്ചുപുലർത്തിയിരുന്നുവെന്നും 2017-ൽ യുഎഇ സന്ദർശിച്ചപ്പോൾ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മയാണെന്നും യൂസഫലി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വി.എസിനൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും വി.എസുമായി അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ തന്റെ ആദ്യത്തെ സംരംഭമായ തൃശ്ശൂർ ലുലു കൺവെൻഷൻ സെന്റർ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തത് തനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ലെന്നും യൂസഫലി പറഞ്ഞു. കൺവെൻഷൻ സെന്ററിനെപ്പറ്റി ‘ചെളിയിൽ നിന്നും വിരിയിച്ച താമര’ എന്നായിരുന്നു വി.എസ്. അന്ന് വിശേഷിപ്പിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ “സത്യസന്ധനായ കച്ചവടക്കാരൻ” എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതെന്നും യൂസഫലി അനുസ്മരിച്ചു.

ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ

മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി.​പി.​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ജ​ന​പ്രി​യ​നാ​യ നേ​താ​വി​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് വി.​പി.​എ​സ് ഹെ​ൽ​ത്ത് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു വി.​എ​സ്. പു​തി​യ അ​റി​വു​ക​ൾ തേ​ടാ​ൻ പ്രാ​യം ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന് പു​തു​ത​ല​മു​റ​യെ അ​ദ്ദേ​ഹം സ​ദാ ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ടേ​യി​രു​ന്നു.ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ടെ​ക്നോ​ള​ജി​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന വി.​എ​സി​ന്റെ നി​ല​പാ​ട് വ​രും ത​ല​മു​റ നേ​താ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഡോ. ​ഷം​ഷീ​ർ പ​റ​ഞ്ഞു.

‘ഒ​രു യു​ഗാ​ന്ത്യം-’​ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ വി​യോ​ഗം കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ, പൊ​തു​രം​ഗ​ത്തി​ന്റെ ഒ​രു യു​ഗാ​ന്ത്യ​മാ​ണെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു. വി.​എ​സു​മാ​യി പ​ല അ​വ​സ​ര​ങ്ങ​ളി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യു​ള്ള ഓ​രോ സം​വാ​ദ​ങ്ങ​ളും ദീ​ർ​ഘ​കാ​ലം മ​റ​ക്കാ​തെ മ​ന​സ്സി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു.വി.​എ​സി​ന്റെ ഓ​രോ ചി​ന്ത​യും സാ​ധാ​ര​ണ മ​നു​ഷ്യ​രോ​ടു​ള്ള ആ​ഴ​ത്തി​ലു​ള്ള ക​രു​ത​ലാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ദ്ദേ​ഹം, എ​ന്നും സ​മൂ​ഹ​ത്തി​ലെ അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി​യ​തി​നൊ​പ്പം, ആ​ധു​നി​ക കേ​ര​ള​ത്തെ കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്തു. ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ കു​ടും​ബ​ത്തി​ന്റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​നും വി.​എ​സി​നെ സ്നേ​ഹി​ക്കു​ന്ന ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്കും ഈ ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ

സ്വാതന്ത്ര സമര സേനാനിയും അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാളിയുമായിരുന്നു അന്തരിച്ച കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദനെന്ന്​ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിന്‍റെ രാഷട്രീയ ഭൂമികയിൽ അദ്ദേഹം അടിത്തട്ടിലെ പ്രവർത്തനത്തിലൂടെ ഉയർന്ന്​ ഏറ്റവും ഉയർന്ന പദവികളിലെത്തിച്ചേർന്നു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ്​ വി.എസിന്‍റെ രാഷ്ട്രീയ ജീവിതം. പാർശ്വവത്കരിക്കപ്പെട്ടവരുടെ നാവും അനീതിക്കെതിരായ ശബ്ദവുമായിരുന്നു വി.എസ്​. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ നിസാർ തളങ്കര അനുശോചന കുറിപ്പിൽ പറഞ്ഞു.

മ​ല​യാ​ളം മി​ഷ​ൻ

മ​ല​യാ​ളം മി​ഷന്‍റെ സ്ഥാ​പ​ക​നും ആ​ദ്യ ചെ​യ​ർ​മാ​നും ആ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ അ​നു​ശോ​ചി​ച്ചു.

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ

അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ജീ​വി​തം സ​മ​രാ​യു​ധ​മാ​ക്കി​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യു​മാ​യി തി​ള​ങ്ങി​നി​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു​വെ​ന്ന് അ​ബു​ദാബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​ന്റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ൻ​കാ​സ്

സ​മ​ര​വീ​ര്യ​വും നി​ല​പാ​ടി​ലെ ആ​ർ​ജ​വ​വും വ്യ​ക്തി​ജീ​വി​ത​വും കൊ​ണ്ട്​ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കും വി.​എ​സ്‌ ഒ​രു പാ​ഠ​പു​സ്ത​കം ആ​യി​രു​ന്നു​വെ​ന്ന്​ ഇ​ൻ​കാ​സ്​ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു. ജ​ന്മി​ത്വ​ത്തി​നും ഫ്യൂ​ഡ​ൽ പ്ര​ ഭു​ത്വ​ത്തി​നു​മെ​തി​രെ ആ​രം​ഭി​ച്ച സ​മ​ര​ജീ​വി​ത​ത്തി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കെ​തി​രെ​യും പോ​രാ​ട്ടം ന​ട​ത്തി​യെ​ന്ന​താ​ണ് വി.​എ​സി​ന്റെ സ​വി​ശേ​ഷ​ത​യെ​ന്നും ഇ​ൻ​കാ​സ്​ യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. ജാ​ബി​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

‘ഓ​ർ​മ’

അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് വി.​എ​സി​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ‘ഓ​ർ​മ’ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.