
കേരളത്തിന്റെ വിപ്ലവസൂര്യന്‍ വിഎസിന് ആദരം അര്‍പ്പിക്കാനും അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനും ദേശീയപാതയിലും വിവിധ കേന്ദ്രങ്ങളിലും ആയിരങ്ങൾ ആണ് ഒഴുകിയെത്തിയത്. കനത്ത മഴയെപ്പോലും വകവെക്കാതെ ആർത്തു ഇരമ്പിയ മുദ്രാവാഖ്യങ്ങൾ മാനം മുട്ടെ മുഴങ്ങി കേൾക്കാമായിരുന്നു.
വീടു കഴിഞ്ഞാല്‍ പിന്നെ വിഎസ് ഏറ്റവും കൂടുതല്‍ താമസിക്കാറുണ്ടായിരുന്നത് ആലുവപാലസിലായിരുന്നു. വിഎസിന്റെ ഏറ്റവും പ്രിയപ്പെട്ട 107ആം നമ്പർ മുറി. ഇത് അടുത്ത വര്‍ഷം മുതല്‍ അതിഥികള്‍ക്കായി തുറന്നുകൊടുക്കും. തലസ്ഥാനത്തെ വീടുപോലെ തന്നെ വിഎസിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ആലുവ പാലസ്സിലെ 107ആം നമ്പർ മുറി.
ജനാലയിലൂടെ പെരിയാറിന്റെ ദൃശ്യം കാണാന്‍ കഴിയുന്ന മുറിയാണ് വിഎസി ന് വേണ്ടി പാലസ് മാറ്റി വെച്ചിരുന്നത്. പ്രത്യേക ജീവിതശൈലി പിന്തുടരുന്ന വിഎസ്. പാലസില്‍ എത്തുമ്പോഴും അതില്‍ മുടക്കം വരുത്താറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പപ്പായ വലിയ ഇഷ്ടമായ വി.എസിന് വേണ്ടി മാത്രമുള്ള പപ്പായ ചെടികള്‍ വരെ ഇവിടെയുണ്ടായിരുന്നു. അതുപോലെതന്നെ ഡല്‍ഹിയിലെ കേരളാഹൗസില്‍ 204 ാം നമ്പർ മുറിയാണ് വിഎസിന് പ്രിയം. ഡല്‍ഹിയില്‍ ആകുമ്പോഴും വിഎസ് ചിട്ടകളില്‍ വിട്ടുവീഴ്ച വരുത്താറില്ലായിരുന്നു.