
വിഎസ് ഇടവേളകളില്ലാത്ത സമരവും അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയുമായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് വിഎസിന്റെത്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ച ആളാണ് അദ്ദേഹം.
ഏത് സമൂഹത്തെയും ആവേശം കൊള്ളിക്കാൻ വിഎസിന് സാധിച്ചിട്ടുണ്ട്. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ഊർജ്ജമാണ് സഖാവ് തലമുറകൾക്ക് പിന്തുടരാനുള്ള മഹത്തായ പാദ മുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നതെന്നും എംപി ഗോവിന്ദൻ പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ വിഎസിന് പ്രവേശിപ്പിച്ചത് തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം 102 വയസ്സ് പിന്നിട്ട വിഎസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരം മകന്റെ വീട്ടിൽ ചികിത്സയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group