‘ആരും അറിയില്ലെന്ന് കരുതി ഭരണകൂടം ഒതുക്കി തീർക്കാൻ ശ്രമിച്ച ബലാത്സംഗ കേസ് ; ഇരുട്ടി വെളുക്കും മുമ്പ് ഒറ്റയ്ക്ക് കേരള ജനതയുടെ മനസ്സാക്ഷിക്കു മുന്നിലെത്തിച്ച വിഎസ്

Spread the love

ആലപ്പുഴ: സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കെതിരേ പോരാടുമ്പോൾ വി.എസിന് പത്തുകൈയായിരുന്നു. ആ പോരാട്ടത്തിന്റെ തുടക്കം ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽനിന്നാണ്..

video
play-sharp-fill

1970 നവംബർ രണ്ടിന് നടന്ന പോലീസുകാർ പ്രതികളായ, ബലാത്സം​ഗക്കേസായിരുന്നു അത്. ആരും അറിയില്ലെന്നുകരുതി ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം ഇരുട്ടിവെളുക്കുംമുൻപ് വി.എസ്. ഒറ്റയ്ക്ക് കേരളജനതയുടെ മനസ്സാക്ഷിക്കു മുന്നിലെത്തിച്ചു.

നെഹ്‌റു ട്രോഫി വാർഡിൽ നാലു കർഷകത്തൊഴിലാളി യുവതികളെ എട്ടു പോലീസുകാർ ചേർന്ന്‌ ബലാത്സം​ഗം ചെയ്തെന്ന് ടെലിഗ്രാം വഴിയാണ് വി.എസ്. അറിയുന്നത്. അപ്പോൾ പുലർച്ചെ ഒരു മണി. നേരംവെളുക്കാൻ അദ്ദേഹം കാത്തുനിന്നില്ല. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് ഉടൻ പുറപ്പെട്ടു. സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോടുചോദിച്ച് വിവരങ്ങൾ ശേഖരിച്ചു. ഉടനെതന്നെ പിറ്റേന്നത്തെ നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കു മടങ്ങി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. പിന്നെ ഇങ്ങനെ തുടങ്ങി- ‘ഇന്നലെ രാത്രി ഏതാണ്ട് ഒരു മണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ടന്വേഷിച്ചതിൽ എനിക്കു കിട്ടിയ വിവരങ്ങൾ പറയുകയാണ്’. വി.എസ്. പറഞ്ഞത് സഭാംഗങ്ങളും ഞെട്ടലോടെയാണു കേട്ടത്. സർക്കാർ ഗൗരവമായി കണ്ട്‌ നടപടിസ്വീകരിക്കുമെന്ന് അടിയന്തരപ്രമേയത്തിനു മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദ്‌ കോയ മറുപടി നൽകി. ഒടുവിൽ എട്ടു പോലീസുകാരുടെപേരിൽ കേസെടുത്തു. അന്നു തുടങ്ങിയ പോരാട്ടം 90-ാം വയസ്സിൽ മൂന്നാറിലെ പെമ്പിളൈ ഒരുമ സമരത്തിലും കണ്ടു…