മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം; ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ശ്രദ്ധനേടി മോഷൻ പോസ്റ്റര്‍

Spread the love

കൊച്ചി: മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

video
play-sharp-fill

ഈ വർഷം ഡിസംബർ 25ന് ചിത്രം ആഗോളതലത്തില്‍ പ്രദർശനത്തിനെത്തും.
റിലീസ് പ്രഖ്യാപനത്തോടൊപ്പം അണിയറപ്രവർത്തകർ ഗംഭീര മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

കന്നഡ സംവിധായകൻ നന്ദകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോ എന്നിവർ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുണ്‍ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുർനാനി, പ്രവീണ്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ നിർമ്മാണത്തില്‍ പങ്കാളികളാണ്. ആശീർവാദ് സിനിമാസ് ആണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

വിമല്‍ ലഹോട്ടി സഹനിർമ്മാതാവാണ്. മോഹൻലാലിന് ‘വൃഷഭ’യിലൂടെ വീണ്ടും 100 കോടി ക്ലബ്ബില്‍ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.