video
play-sharp-fill

കരുത്തനായ നേതാവ്: അഴിമതി രഹിത പ്രതിച്ഛായ; നഷ്ടമായത് ആദർശധീരനായ കമ്മ്യൂണിസ്റ്റിനെ

കരുത്തനായ നേതാവ്: അഴിമതി രഹിത പ്രതിച്ഛായ; നഷ്ടമായത് ആദർശധീരനായ കമ്മ്യൂണിസ്റ്റിനെ

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: സി പി ഐഎം സമുന്നത നേതാവ് മുൻ സംസ് സ്ഥാന കമ്മറ്റിയംഗവായിിരുന്ന വി ആർ ബി എന്ന് അറിയപ്പെടുന്ന വി ആർ ഭാസ്‌കരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചങ്ങനാശേരി ചെത്തിപുഴ സെൻറ തോമസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ 7.20ന് മരണം സംഭവിക്കുകയാായിരുന്നു.92 വയസാകാൻ രണ്ടു മാസം ബാക്കി നില്‌ക്കേയാണ് അന്ത്യം.
1926 ഒക്ടോബറിൽ (കൊല്ലവർഷം 1109 തുലാം മാസത്തിലെ പൂരം നക്ഷത്രത്തിൽ) നെടുംകുന്നം വടക്കയിൽ വീട്ടിൽ അയ്യപ്പൻറെയും രുദ്രമ്മയുടെയും 8 മക്കളിൽ മൂന്നാമനായി ജനിച്ചു. കുട്ടൻ എന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്നത്. സി പി ഐ എം ചങ്ങനാശേരി ഏരിയാ കമ്മറ്റിറിയംഗം കോട്ടയം ജില്ലാ കമ്മറ്റിയംഗം 1996 – ൽ പാലക്കാട്ട് നടന്ന സി പി ഐ എം സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായാധിക്യത്താൽ സ്ഥാനം ഒഴിയുന്നതുവരെ വി ആർ ബി ആ സ്ഥാനത്ത് തുടർന്നു.
നെടുംകുന്നം മലയാളം സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്. കേന്ദ്ര കമ്മറ്റിയംഗം കോട്ടയം ജില്ലാ സെക്രട്ടറി പ്രസിഡണ്ട് ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപക നേതാവ് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം എൽ ഡി എഫ് കോട്ടയം ജില്ലാ കൺവീനർ ആയിരുന്നു.ജീവിച്ചിരുന്നതിൽ വി എസ് കഴിഞ്ഞാൽ തല മുതിർന്ന നേതാവായിരുന്നു.മൂത്ത ജേഷ്ഠസഹോദരൻ വി.ഐ. രാഘവനാണ് വി ആർ ബി യെ സ്‌കൂളിൽ ചേർത്തത്. അതിനാൽ വടക്കയിൽ അയ്യപ്പൻ എന്നതിന് പകരം വടക്കയിൽ രാഘവൻ എന്നത് ഇൻഷ്യൽ ആയി. അങ്ങനെ വി ആർ ഭാസ്‌ക്കരൻ എന്ന പേരിന് അർഹനായി .6-ാം ക്ലാസ്സ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് പഠിക്കാൻ സാന്പത്തിക ബുദ്ധിമുട്ടുകൾ അനുവദിച്ചില്ല, ഫീസ് നൽകാവാതെ ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തയ്യൽ ജോലി ആരംഭിച്ചു. ഇത്തിത്താനം സ്വദേശി ദാമോദരനാണ് തയ്യൽ ജോലിയിൽ വി ആർ ബിയുടെ ആശാൻ.സ്വാതന്ത്ര്യസമരം അതിൻറെ തീച്ചൂളയിൽ എത്തി നിൽക്കുന്ന സമയത്ത് തയ്യൽ, കശുവണ്ടി, ചെത്ത്, ബിഡി തെറുപ്പ്, ബാർബർ തൊഴിലാളികൾക്കിടയിൽ തയ്യൽതൊഴിലാളികൂടിയായ യുവാവായ വി ആർ ഭാസ്‌ക്കരനും സമരത്തിൻറെ ഭാഗഭാക്കായിത്തീർന്നു. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നടന്ന സമരത്തിൽ പങ്കെടുത്തതിൻറെ പേരിൽ 1944 ൽ പോലീസ് അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. അന്നു മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച വി ആർ ബി പിന്നീട് സോഷ്യലിസ്റ്റ് കോൺഗ്രസിലെത്തി. അവിടെനിന്നും അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി മാറിയതോടെ മുഴുവൻ സമയ പൊതുപ്രവർത്തനം ആരംഭിച്ചു.16-ാമത്തെ വയസ്സിൽ വി ആർ ബി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. ഇന്നത്തെ ബ്രാഞ്ചിനെ അന്ന് സെൽ എന്നാണ് വിളിച്ചിരുന്നത്. 1964 ൽ പാർട്ടി പിളർന്നപ്പോൾ മുതൽ സി പി ഐ എമ്മിൽ ഉറച്ചു നിന്നു. 1968-ൽ നെടുംകുന്നം പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. ദീർഘകാലം നെടുംകുന്നം റീജണൽ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗമായും മൂന്ന് വർഷത്തോളം ബാങ്കിൻറെ പ്രസിഡൻറായും സേവനം അനുഷ്ഠിച്ചു.മൂന്നു വർഷം കോട്ടയം ജില്ലാ സർവ്വീസ് സഹകരണബാങ്കിൻറെ ഡയറക്ടർ ബോർഡംഗമായും സേവനം അനുഷ്ഠിച്ചു. സാമൂഹിക പ്രവർത്തനത്തിൻറെ ഭാഗമായി 12-ാം മൈലിൽ ഒരു സ്‌കൂൾ സ്ഥാപിക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഇന്ന് ഈ സ്‌കൂൾ ഹയർ സെക്കണ്ടറിയായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. കൂടാതെ തൻറെ തയ്യൽക്കടയോട് ചേർന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻറെ പ്രതിരൂപമായി ഗാന്ധി സ്മാരക പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സ്ഥാപിച്ചു.
1952 മുതൽ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശേരി പറാൽ സമരത്തിൻറെയും റൂബിസമരത്തിൻറെയും മുന്നണിപ്പോരാളിയായിരുന്നു വി ആർ ബി വിമോചനസമര കാലത്ത് പറാലിൽ നിന്നും തൊലികറുത്തവർ ആരെങ്കിലും ചങ്ങനാശ്ശേരി മാർക്കറ്റിൽ എത്തിയാൽ അവരെ ശാരീരികമായി അക്രമിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ കർഷകതൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, ചങ്ങനാശേരി ചന്തയിലെ ‘വാടാ പോടാ’ സംഘമെന്ന് അറിയപ്പെട്ടിരുന്നവർ പറാൽ പ്രദേശത്തെ കർഷകതൊഴിലാളികളുടെ 96 ഓളം വീടുകൾ തീവെച്ച് നശിപ്പിച്ചു. ഈ സംഭവം നാടാകെ ഇളക്കിമറിച്ചു. പറാൽ തീവെയ്പ്പ് കേസ് എന്നറിയപ്പെട്ട ഈ സംഭവത്തിൽ അക്രമികളിൽ നിന്നും കർഷകതൊഴിലാളികളെ സംരക്ഷിക്കുന്നതിന് നേതൃത്വം നല്കി. 1977 ൽ അടിയന്തിരാവസ്ഥയെ തുടർന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലീസ് വേട്ടയാടുന്നതിൻറെ ഭാഗമായി വി ആർ ബി യും പോലീസ് പിടിയിലായി. 20 മാസം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞു.. ജയിൽ വാസത്തിനിടയിൽ പി ബി അംഗം എസ് രാമചന്ദ്രൻപിള്ളയുമായുള്ള സൗഹാർദ്ദം സാമാന്യം നല്ലനിലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ സഹായിച്ചു. ഹർകിഷൻ സിംഹ് സുർജിത്ത്, ഇ എം എസ് , എ കെ ജി, ആർ ഉമാനാഥ്, പി രാമമൂർത്തി, ബാലസുബ്രഹ്മണ്യം, എസ് എ ഡാങ്കേ തുടങ്ങിയ മൺമറഞ്ഞ കമ്മ്യൂണിസ്റ്റ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. 1970 ൽ സി ഐ റ്റി യുവിൻറെ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്ത വി ആർ ബി പിന്നീട് സി ഐ റ്റി യു വിൻറെ കേന്ദ്രകമ്മറ്റിയംഗം ആയും തിരഞ്ഞെടുക്കപെട്ടു. ചങ്ങനാശ്ശേരിയിൽ ചെത്തുതൊഴിലാളി യൂണിയൻറെ സ്ഥാപക നേതാവായിരുന്നു.. 1986 ൽ കേരള നിയമസഭയിലേക്ക് ചങ്ങനാശ്ശേരി നിയോജകമണ്ധലത്തിൽ നിന്നും മത്സരിച്ചു.1974-ൽ ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി 8 സെൻറ് സ്ഥലം 14,000 രൂപയക്ക് വാങ്ങി അതിൽ 51,000 രൂപ ചെലവഴിച്ച് ഒരു കെട്ടിടം പണിത് സി പി ഐ എമ്മിൻറെ ആസ്ഥാനം പണികഴിപ്പിക്കുന്നതിൽ ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി എന്ന നിലയിൽ വി ആർ ബി നേതൃത്വം നല്കി.കളങ്കരഹിതമായ പൊതുപ്രവർത്തനത്തിന് അലൻ ജെ. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് 2012 ൽ വി ആർ ബി യെ തേടിയെത്തി. വി ഐ രാഘവൻ, വി ഐ പത്മനാഭൻ, വി ഐ ദേവകി, വി ഐ ശാരദ, വി ആർ രാമകൃഷ്ണൻ, വി ആർ ഭാർഗ്ഗവി, വി ആർ രാമൻകുട്ടി എന്നിവർ സഹോദരങ്ങൾ.ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിിയാഴ്ച രാവിലെ ഒൻപതുു മുതൽ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ രണ്ടു മണിക്ക് പൊതുദർശനത്തിന് വക്കും. തുടർന്ന് എസ് ബി കോേേളജിന് സമീപം മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനായി വക്കുന്ന മൃതദേഹം ശനിയാഴ്ച്ച രാവിലെ 11ന് സി പി ഐ എം ചങ്ങനാശേരി ഏരീയാ കമ്മറ്റി ഓഫീസ് വളപ്പിൽ സംസ്‌കരിക്കും. മരണ വിവരം അറിഞ്ഞ് സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, കെ സുരേഷ് കുറുപ്പ് എം എൽ എ ,സി എഫ് തോമസ് എം എൽ എ, മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങായ പ്രെഫ എം ടി ജോസഫ്, എ വി റസ്സൽ, കെ എം രാധാകൃഷ്ണൻ ഏരിയാ സെക്രട്ടറി കെ സി ജോസഫ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, അഡ്വ റെജി സക്കറിയ എന്നിവർ ആശുുപത്രിയിൽ എത്തി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരിയിൽ.