കേരളം ഇന്ന് വിധിയെഴുതുന്നു..! സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; നടൻ മോഹൻ ലാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി

Spread the love

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും.

video
play-sharp-fill

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.

നടൻ മോഹൻലാൽ മുടവൻമുകൾ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാർ ഉണ്ട്. രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

പല ബൂത്തുക്കളിലും മോക് പോള്‍ സമയത്ത് തന്നെ നടന്നു. 140 മണ്ഡ‌ലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.