ഇന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; പല പോളിംഗ് ബൂത്തുകളിലും പ്രതിസന്ധി തുടരുന്നു; ചില പോളിംഗ് സ്റ്റേഷനുകളില്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല

Spread the love

തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച്‌ ഒരു മണിക്കൂർ പിന്നിടുമ്പോള്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാറ്.

video
play-sharp-fill

ചില പോളിംഗ് സ്റ്റേഷനുകളില്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.

മറ്റിടങ്ങളില്‍ വോട്ടിംഗ് ആരംഭിച്ച്‌ മിനിട്ടുകള്‍ക്കകംതന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ രാമന്തളി മൂന്നാം വാർഡ് രാമന്തളി ജിഎം യു പി സ്കൂള്‍, രാമനാട്ടുകര ഗണപത് യുപി സ്കൂള്‍, മുക്കം നഗരസഭ താഴക്കോട് ഗവ.എല്‍പി സ്കൂള്‍, ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍, കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എല്‍പി സ്കൂള്‍, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ തുടങ്ങിയയിടങ്ങളില്‍ ക്രമീകരിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്.