വോട്ടർ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാർഥി

Spread the love

കോഴിക്കോട്: വോട്ടർ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്നു ആരോപണം. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം.

video
play-sharp-fill

പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റല്‍ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. അതേസമയം സീനത്ത് ഉദ്യോഗസ്ഥയോ ജീവനക്കാരിയോ അല്ല. വോട്ട് ചെയ്യാൻ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group