
വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നു; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ
തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റിലുള്ളവരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയുന്നെന്ന പരാതി ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
സംഭവത്തിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് കെ.സുധാകരൻ പരാതി നല്‍കി. കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തില്‍ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണെന്നാണ് സുധാകരൻ ചൂണ്ടിക്കാട്ടുന്നത്.
വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബി.എല്‍.ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0