video
play-sharp-fill
വോട്ടര്‍മാര്‍ കൂടുതല്‍ കടുത്തുരുത്തിയില്‍, കുറവ് കോട്ടയത്ത്

വോട്ടര്‍മാര്‍ കൂടുതല്‍ കടുത്തുരുത്തിയില്‍, കുറവ് കോട്ടയത്ത്

സ്വന്തംലേഖകൻ


കോട്ടയം : ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് കടുത്തുരുത്തിയില്‍. ഇവിടെ ആകെയുള്ള 1,77,609 വോട്ടര്‍മാരില്‍ 89,975 പേര്‍  വനിതാ വോട്ടര്‍മാരും 87,632  പേര്‍ പുരുഷ വോട്ടര്‍മാരും രണ്ട് പേര്‍ ഇതര ലിംഗ വിഭാഗത്തില്‍ പ്പെട്ടവരുമാണ്. 
ഏറ്റവും കുറവ് വോട്ടര്‍മാര്‍ കോട്ടയം നിയോജക മണ്ഡലത്തിലാണ്. 78,431 വനിതകളും 73,843  പുരുഷന്മാരും  ഇതര ലിംഗ വിഭാഗത്തില്‍പ്പെട്ട ഒരാളും ഉള്‍പ്പെടെ 1,52,275 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.  
പൂഞ്ഞാര്‍ നിയോജക മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 1,74,365 വോട്ടര്‍മാരാരില്‍ 87,389 പേര്‍ പുരുഷന്മാരും 86976 പേര്‍ സ്ത്രീകളുമാണ്. പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളില്‍ യഥാക്രമം 174015, 1,73,345, 1,64,921, 1,61,171, 1,57,842, 1,57,168, വോട്ടമാര്‍മാര്‍ വീതമാണുള്ളത്. 
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖേന വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പേര് ചേര്‍ക്കുന്നതിനുളള സമയപരിധി അവസാനി ക്കുന്നതോടെ  നിലവിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍  വര്‍ധനവുണ്ടാകും.