
കോട്ടയം: ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം മാർച്ച് 23 വരെ വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്ക് വോട്ടില്ല. ഇപ്പോൾ പറയുന്നത് മാർച്ച് 15 വരെ പേര് ചേർത്തവർക്ക് മാത്രമേ വോട്ട് ചെയ്യാനാവു എന്ന്. ഇതു ശരിയാണെങ്കിൽ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് വോട്ട് നഷ്ടപ്പെടും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ അറിയിപ്പ് പ്രകാരം മാർച്ച് 23 വരെ അതായത് നാമനിർദേശ പത്രിക കൊടുക്കുന്ന തീയതി വരെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ മാർച്ച് 20- ന് ശേഷമാണ് പുതിയ അറിയിപ്പുണ്ടായതെന്ന് ബിഎൽ ഒ മാർ പറയുന്നു. ഇതറിയാത്ത നൂറുകണക്കിനാളുകൾ 23- വരെ പേര് ചേർക്കുകയും ചെയ്തു.
എന്നാൽ മാർച്ച് 15-ന് ശേഷം പേര് ചേർത്തവർക്ക് ലിസ്റ്റിൽ പേരുണ്ടാവില്ല എന്നാണ് ബന്ധപ്പെട്ട ബി എൽ ഒ മാർ പറയുന്നത്. ഒരാൾ പേര് ചേർക്കുമ്പോൾ അവരെ ബന്ധപ്പെടുന്നത് ബി എൽ ഒമാരാണ്. യഥാർഥ വോട്ടർ ആണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നത് ബി എൽ ഒമാരാണ്. അതിനാൽ ലിസ്റ്റിൽ പേരുണ്ടോ എന്നറിയാൻ വോട്ടർ വിളിക്കുന്നത് ബന്ധപ്പെട്ട ബി എൽ ഒയെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇവർക്ക് ഇത് സംബന്ധിച്ച കാര്യമായ വിവരങ്ങൾ അറിയില്ല എന്നതാണ് സത്യം. എന്തായാലും മാർച്ച് 15 – ന് ശേഷം പേര് ചേർത്തവർ പട്ടികയിൽ നിന്ന് ഔട്ടായി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇപ്പോൾ പേര് ചേർത്തവർ പുതിയ വോട്ടർ പട്ടികയിലേക്ക് ഇനിയും പേര് ചേർക്കേണ്ടിവരുമോ അതോ ഇപ്പോൾ നൽകിയതു മതിയോ എന്ന കാര്യത്തിലും ബി എൽ ഒ മാർക്ക് കൃത്യമായ അറിവില്ല.
വോട്ട് പൗരാവകാശമാണ്. എല്ലാവരും വോട്ട് ചെയ്യണം. എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പരസ്യവാചകം. എന്നാൽ പേര് ചേർക്കാനുള്ള സമയ പരിധി വിട്ടിക്കുറച്ചതിലൂടെ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമായ നടപടിയായിട്ടാണ് വിലയിരുത്തുന്നത്.



