
തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിഷ്കരണം സംബന്ധിച്ച് കമ്മിഷനില്‍നിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്‍ക്കർ പറഞ്ഞു. പുതുക്കലിന് മാർഗരേഖയിറക്കും.