തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്

Spread the love

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല പുനര്‍വിഭജനത്തിന് ശേഷം നിലവിലുള്ള വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരെ പുതിയ വാര്‍ഡുകളില്‍ ക്രമീകരിച്ച്‌ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് 7വരെ അതാത് ഇ.ആര്‍.ഒമാര്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകളില്‍ ഇ.ആര്‍.ഒമാര്‍ തുടര്‍നടപടി സ്വീകരിച്ച്‌ ആഗസ്റ്റ് 29ന് തിരുത്തലുകള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.