തദ്ദേശ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാൻ ഇന്ന് കൂടി അവസരം; ഇന്നലെ വരെ ലഭിച്ചത് 25,000ത്തിലധികം അപേക്ഷകൾ

Spread the love

തിരുവനന്തപുരം: തദ്ദേശ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അർഹതയുള്ളവർക്ക് ഇന്ന് (ബുധനാഴ്ച) കൂടി അവസരം.

video
play-sharp-fill

ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്കായി ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കാൻ സമയം അനുവദിച്ചത്.
ചൊവ്വാഴ്ച വരെ 25,000-ത്തിലധികം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്.

അതേസമയം, ചൊവ്വാഴ്ച പലർക്കും കമ്മീഷന്റെ വെബ്സൈറ്റായ https://sec.kerala.gov.in-ല്‍ പ്രവേശിച്ച്‌ അപേക്ഷ നല്‍കാൻ കഴിഞ്ഞില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ വെബ്സൈറ്റില്‍ നടന്നുവരുന്നതുകൊണ്ടാണ് സെർവർ പ്രശ്നം നേരിടുന്നതെന്ന് കമ്മീഷൻ വൃത്തങ്ങള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകളില്‍ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച്‌ നവംബർ 14ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കും. https://sec.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കുമ്പോള്‍ ഹീയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. ഇതില്‍ നല്‍കിയ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.