
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കുന്നതിന് അനുവദിച്ച സമയം അപര്യാപ്തമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നത് ഓഗസ്റ്റ് 22 വരെ നീട്ടണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
വോട്ടർപട്ടിക പുതുക്കല്‍ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ലോകസഭാ വോട്ടർ പട്ടികയെക്കാള്‍ 10 ലക്ഷത്തോളം വോട്ടർമാർ തദ്ദേശസ്ഥാപന വോട്ടർപട്ടികയില്‍ കുറവാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയധികം വോട്ടർമാരെ തദ്ദേശസ്ഥാപന വോട്ടർ പട്ടികയിലേക്ക് ചേർക്കുന്നതിന് 15 ദിവസം എന്നത് അപര്യാപ്തമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
‘വാർഡ് പുനക്രമീകരണത്തിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോള്‍ വ്യാപകമായ അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. അതിരുകള്‍ക്ക് പുറത്തുള്ള വോട്ടർമാർ ധാരാളമായി പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യം എല്ലായിടത്തുമുണ്ട്. ഇവ പരിഹരിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണ്. അർഹരായ മുഴുവൻ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നത് പ്രധാനമാണ്. ആയതിനാല്‍ പ്രത്യേക വിജ്ഞാപനം ഇറക്കി സമയം ദീർഘിപ്പിക്കണം’- അദ്ദേഹം വ്യക്തമാക്കി.